പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട്; കെ സുധാകരൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇന്ന് ഹാജരാക്കില്ലെന്ന് കാണിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകിയത്. ഇടപാടിൽ നേരത്തെ സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അടുത്ത തവണ ഹാജരാകുമ്പോൾ ബാങ്ക് രേഖകൾ സുധാകരൻ ഹാജരാക്കണമെന്നും ഇ ഡി പറഞ്ഞിരുന്നു.

also read:ട്രാക്ക് മൈ ട്രിപ്പ് ;യാത്രാവേളയില്‍ സഹായവുമായി കേരള പൊലീസ്

എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചിരുന്നില്ല. ഇതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്തംബർ 5ന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്ന് ഇഡിക്ക് നൽകിയ കത്തിൽ സുധാകരൻ പറഞ്ഞു.

2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. പരാതിക്കാരായ അനൂപ് അഹമ്മദും ഇ ഡിയ്ക്ക് നൽകിയ പരാതിയിൽ ഈ ആരോപണം ഉന്നയിച്ചിരുന്നു.

also read:റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ

മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News