പരാതികള്‍ പാര്‍ട്ടി അന്വേഷിക്കും; പി സരിനെ പൂര്‍ണമായി തള്ളാതെ കെ സുധാകരന്‍

പി സരിനെ പൂര്‍ണമായി തള്ളാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സരിന്‍ പറഞ്ഞത് കേട്ടിട്ടില്ലെന്നും സരിന്‍ പറഞ്ഞത് പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. സരിന്‍ പാര്‍ട്ടിക്ക് പുറത്ത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:കാസര്‍ഗോഡ് അഴിത്തലയില്‍ ബോട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു

അതേസമയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പൂര്‍ണ ഉത്തരവാദിത്തം തനിക്കും കെപിസിസി പ്രസിഡന്റിനുമാണെന്ന് വി ഡി സതീശന്‍. അതില്‍ എന്ത് പാളിച്ചകള്‍ ഉണ്ടെങ്കിലും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടാണ് എഐസിസിക്ക് കൊടുത്തത്. എന്തുകൊണ്ടാണ് പി സരിന്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞെതെന്ന് അറിയില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

ALSO READ:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ അടിയന്തരമായി ഇറക്കി

സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥികള്‍ ആണെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളായ ഇവര്‍ മൂന്നുപേരും കോണ്‍ഗ്രസിലെ മികച്ച ആളുകള്‍ ആണെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിവുകള്‍ തെളിയിച്ചയാളാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ഏറ്റവും മുന്‍നിരയിലുള്ള നേതാവാണ് ഷാഫി പറമ്പില്‍. ഷാഫി പറമ്പിലിന് കൂടി ഇഷ്ടമുള്ള നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നത് ഒരു ബെനഫിറ്റ് ആണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതുപോലെ എന്തെല്ലാം നടന്നുവെന്നും ഇതൊക്കെ ചെറുത് എന്നുമാണ് സതീശന്‍ പറഞ്ഞത്. ഇതോടെ പി സരിന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ തള്ളിയിരിയ്ക്കുകയാണ് വി ഡി സതീശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News