കെ.സുധാകരന്റെ അസഭ്യപ്രയോഗത്തില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് വി.ഡി.സതീശന്‍. കെ.സി. വേണുഗോപാല്‍ ഇരുനേതാക്കളെയും വിളിച്ച് അനുനയ നീക്കം നടത്തിയെങ്കിലും സതീശന്‍ വഴങ്ങിയില്ല. അതേസമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുവരും വിശദീകരണവുമായി രംഗത്തെത്തി.
ALSO READ: വേവിച്ച കപ്പ കൊണ്ട് ഇങ്ങനെയും വിഭവങ്ങളോ..! തയ്യാറാക്കാം ചായക്കൊപ്പം കഴിക്കാൻ രുചികരമായ വിഭവങ്ങൾ
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പദവിയില്‍ ഇരിക്കുന്ന ആളെ അതേ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി അസഭ്യം പറയുന്നു. അതിന്റെ ഞെട്ടലിലാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. ഇരു നേതാക്കളും തമ്മിലുള്ള അകല്‍ച്ച ഇതോടെ വീണ്ടും പരസ്യമായി. പരസ്യ അവഹേളനത്തില്‍ നീരസത്തിലാണ് സതീശന്‍. വി.ഡി.സതീശന്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ചു. ഇങ്ങനെ മുന്നോട്ടുപോകാന്‍ ആകില്ലെന്നാണ് സതീശന്‍ പറയുന്നത്. എന്നാല്‍ പാര്‍ലമെന്റെ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇരുവരും പോര് ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
ALSO READ: ‘എല്ലാ കാലത്തും വർഗീയ ശക്തികൾക്കൊപ്പം ചാഞ്ചാടുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു’: മുഖ്യമന്ത്രി
കെസി. വേണുഗോപാല്‍ ഇക്കാര്യം ഇരുനേതാക്കളെയും അറിയിച്ചു. ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കാണാനും നിര്‍ദേശം നല്‍കി. പക്ഷെ ഒരുമിച്ച് മാധ്യമങ്ങളെ കാണാന്‍ ഇരുവരും തയ്യാറായില്ല. എല്ലാം അവസാനിച്ചെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഇരുവരുടെയും ശ്രമം. ചുമതല ഏറ്റെടുത്ത നാള്‍ മുതല്‍ സതീശനും സുധാകരനും രണ്ടു ചേരിയിലാണ്. പലപ്പോഴും ഇരുവരും ഏറ്റുമുട്ടി. ഈ അനെക്യം സംഘടന പ്രവര്‍ത്തനങ്ങളെ ബാധിച്ചൂവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here