കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ രാജി ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞപ്പേള്‍ തെളിവുണ്ടെന്ന് മറ്റ് നേതാക്കള്‍ പ്രതികരിച്ചു.
ALSO READ:പ്രതിപക്ഷനേതാവിനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്റ്
അതേസമയം വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. കെ സി വേണുഗോപാല്‍ കെ സുധാകരനോടും വി ഡി സതീശനോടും വിഷയത്തെ സംബന്ധിച്ച് സംസാരിച്ചു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെയും സമരാഗ്‌നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സതീശനുമായി പ്രശ്‌നങ്ങളില്ലെന്നും വിവാദം സൃഷ്ടിച്ചത് മാധ്യമങ്ങളെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here