പണം കിട്ടിയാൽ സുധാകരൻ എന്തും ചെയ്യും; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; ഇന്ന് വിജിലൻസിന് മൊഴി നൽകും

കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കേസിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് കേസിൽ അന്വേഷണം നടത്തുന്നത്.

കെപിസിസി പ്രസിഡന്റ്‌ പണത്തിനുവേണ്ടി എന്തും ചെയ്യുമെന്ന്‌ സന്തത സഹചാരിയും മുൻ ഡ്രൈവറുമായ എം പ്രശാന്ത്‌ബാബു പറഞ്ഞു. കെ സുധാകരന്റെ വീക്ക്‌നെസിൽ ഏറ്റവും പ്രധാനം പണമാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച്‌ പ്രശാന്ത്‌ബാബു നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ ഈ വെളിപ്പെടുത്തൽ. തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും വിജിലൻസിന്‌ നൽകി എന്നും കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ മുഖേന 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തിരുന്നു, എന്നാൽ, പരാതിയിൽ ഉറച്ചുനിൽക്കും എന്നും എം പ്രശാന്ത്‌ബാബു വ്യക്തമാക്കി.

also read; നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News