മോന്‍സണ്‍ മാവുങ്കലിന്റെ മാനേജര്‍ നിധിക്കൊപ്പമുള്ള കെ സുധാകരന്റെ ചിത്രം പുറത്ത്; വിമര്‍ശനം കനക്കുന്നു

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യനൊപ്പമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചിത്രം പുറത്ത്. തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ ചങ്ങനാശേരി സ്വദേശി നിധി കുര്യനെ കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചീരചിറ സ്വദേശിയില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും സോഷ്യല്‍ മീഡിയ താരമായ നിധി പണം തട്ടിയതായി പൊലീസ് പറയുന്നു.

ALSO READ: ഇടയ്ക്കിടെ ബേസില്‍ ഓക്കെയാണോ എന്ന് അന്വേഷിക്കും, കാരണം എല്ലാവര്‍ക്കും പൃഥ്വിരാജ് ആവാന്‍ പറ്റില്ലല്ലോ!: വിനീത് ശ്രീനിവാസന്‍

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നു. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ക്രൈംബ്രാഞ്ച് പതിചേര്‍ത്തിരുന്നു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു. ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News