പുരാവസ്തു തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ പ്രതിയാക്കിയതെന്നാണ് കെ സുധാകരൻ ഹർജിയിൽ ആരോപിക്കുന്നത്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

Also read :കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധം തുടരുന്നു

തനിക്കെതിരായ ക്രൈം ബ്രാഞ്ച് നടപടികൾ നിയമപരമല്ലെന്നാണ് സുധാകരൻ്റെ വാദം. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷത്തോടെയാണ് തന്നെ പ്രതിയാക്കിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. തൻ്റെ സൽപേര് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ പ്രതിയാക്കിയത്. അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. എപ്പോൾ ചോദ്യം ചെയ്യാൻ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാൻ തയ്യാറാണെന്നും ഹർജിയിലുണ്ട്. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകനായ മാത്യു കുഴൽ നാടൻ എംഎൽഎ മുഖേന സമർപ്പിച്ച ഹർജിയിൽ കെ സുധാകരൻ ആവശ്യപ്പെടുന്നു .

Also read : സുധാകരന് നിഷേധിക്കാൻ കഴിയാത്ത വസ്തുതകളാണ് ഡ്രൈവർ പറഞ്ഞത്; മോൻസന്റെ കുറ്റകൃത്യങ്ങളിൽ സുധാകരന്റെ സാന്നിധ്യം; ഇ പി ജയരാജൻ

എന്നാൽ ജാമ്യഹർജിയെ ക്രൈം ബ്രാഞ്ച് ശക്തമായി എതിർക്കും. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച തെളിവുകളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. തട്ടിപ്പിൽ കെ സുധാകരൻ്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News