സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തന്റെ പൂതന പരാമര്‍ശം ഏതെങ്കിലും വ്യക്തിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ച് നടത്തിയതല്ലെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. അസുര ശക്തിയുടെ പ്രതീകമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു പരാമര്‍ശമാണ് പുതനയനാണ് സുരേന്ദ്രന്റെ വാദം. കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തി എടുത്ത് വിമര്‍ശിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു .
താന്‍ ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ്. കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒന്നിച്ചു കൂടാനുളള കാരണമാണ് ഇത്. സിപിഐഎമ്മിനെ പ്രകോപിപ്പിച്ചത് കോണ്‍ഗ്രസ് ആണ്. ഏതെങ്കിലും സ്ത്രീകള്‍ക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ കോടതി തീര്‍പ്പ് വരുത്തട്ടെ. താന്‍ ഇവിടെത്തന്നെയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്നാരോപിച്ച് കേസു കൊടുക്കാനിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി.കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിക്കുന്ന കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയത്. രാജ്യസഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ തന്നെ മോദി ശൂര്‍പ്പണഖയെന്ന് വിളിച്ചെന്നാണ് രേണുകയുടെ ആരോപണം. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാം എന്ന കുറിപ്പോടെ 2018ല്‍ മോദി പാര്‍ലമെന്റില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് രേണുക ചൗധരി ഇക്കാര്യം അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here