ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കൈരളി ന്യൂസിനോട് ക്ഷുഭിതനായി കെ സുരേന്ദ്രൻ. കൈരളി മൈക്കുമായി ഇലക്ട്രൽ ബോണ്ട്, ഇലക്ട്രൽ ബോണ്ട്, എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ഇലക്ട്രൽ ബോണ്ട് 6000 കോടി ബി.ജെ.പി കിട്ടിയപ്പോൾ ബാക്കി മറ്റുള്ളവരാണ് വാങ്ങിയത്. നിങ്ങൾക്ക് അതിന് പ്രശ്നമില്ലേ? നിങ്ങൾ കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുമോ എന്നും ചോദിച്ച് കയർത്ത സുരേന്ദ്രൻ ഇലക്ട്രൽ ബോണ്ട് വിഷയത്തിയിൽ ദേശീയ നേതൃത്വം മറുപടി പറയും എന്ന് പറഞ്ഞ് ഒളിച്ചോടുകയായിരുന്നു.
Also Read: എൻഡിഎ യിൽ തമ്മിലടി; തുഷാർ വെള്ളാപ്പള്ളിയുടെ കൺവെൻഷനിൽ പി സി ജോർജിന് ക്ഷണമില്ല
അതേസമയം പി സി ജോർജ് എൻഡിഎ കൺവെൻഷനിൽ പങ്കെടുക്കാത്ത വിഷയത്തിലും സമാനമായ നിലപാടാണ് കെ സുരേന്ദ്രൻ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കൺവൻഷനിൽ എല്ലാ നേതാക്കളും വരില്ല. പി.സി.ജോർജ് മറ്റ് കൺവൻഷനിൽ പങ്കെടുത്തു. ആര് പങ്കെടുക്കുമെന്ന് എൻഡിഎ തീരുമാനിക്കുമെന്നും പറഞ്ഞ് അദ്ദേഹം ചോദ്യത്തിൽ നിന്ന് തലയൂരി.
Also Read: അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണം; പരാതിയുമായി മഹുവ മൊയ്ത്ര
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here