മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനടക്കമുള്ളവര്‍ ഇന്നും കോടതിയില്‍ ഹാജരായില്ല

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുള്ളവര്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. കെ സുരേന്ദ്രന്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. പ്രതികള്‍ നേരിട്ട് ഹാജരാകണോയെന്ന് ഒക്ടോബര്‍ 4 ന് വിശദമായ വാദം കേട്ട ശേഷം തീരുമാനിക്കും.

Also Read : പിണറായി സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം: ഇ പി ജയരാജന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നേരിട്ട് ഹാജരാവാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയ ശേഷവും ഒന്നാം പ്രതിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള ആറ് പ്രതികളും കോടതിയിലെത്തിയില്ല. കെ സുരേന്ദ്രനായി അഭിഭാഷകന്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി.

വിടുതല്‍ ഹര്‍ജി നല്‍കിയതിനാല്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ നേരിട്ട് ഹാജരാകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 4 ന് വിശദമായ വാദം കേള്‍ക്കും.. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുള്ളതിനാല്‍ വിടുതല്‍ ഹര്‍ജിയില്‍ ഇരയായ കെ സുന്ദരയുടെ അഭിപ്രായം തേടുന്നതിനായി കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

Also Read : ഞങ്ങള് പിരിഞ്ഞിട്ടൊന്നുമില്ല, വിമർശകർക്ക് ഒരു ചിത്രം കൊണ്ട് നവ്യ നായർ കൊടുത്ത മറുപടി വൈറൽ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ഫോണും നല്‍കിയെന്നുമാണ് കേസ്.

സുരേന്ദ്രന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ മണികണ്ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.

സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ പട്ടിക ജാതി – പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News