നവകേരള യാത്രയ്ക്ക് നേരെയുള്ള യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല; കെ സുരേന്ദ്രൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ് യു പ്രവര്‍ത്തകരും നവകേരള സദസ്സിനെതിരെ നടത്തുന്നത് ഭീകരാക്രമമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപിക്ക് ഇത്തരത്തിലുള്ള ഗറില്ല ആക്രമണ രീതിയോട് യോജിപ്പില്ല.

ALSO READ: ജമ്മുകശ്മീര്‍ പ്രത്യേക പദവി; സുപ്രീം കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

നിലവിലെ കേരള സർക്കാരിനോടും നവകേരള സദസിനെതിരെയും ബിജെപിക്കും പ്രതിഷേധമുണ്ട്. എന്നാല്‍ കോൺഗ്രസിന്റെ ഷൂ ഏറു രീതിയിൽ പ്രതികരിക്കില്ല എന്നും ജനങ്ങളുമായി ചേര്‍ന്ന് മാത്രമെ പ്രതിഷേധ പരിപാടി നടത്തു എന്നും കെ. സുരേന്ദ്രൻ പറഞ്ഞു. അതുപോലെ തന്നെ തീര്‍ഥാടകരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ശബരിമലയില്‍ ഉന്നതോദ്യഗസ്ഥരെ വിട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News