മുസ്ലിം മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ: ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ് റാലിയിൽ പങ്കെടുത്തത്’

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്ലിം മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ. മൊല്ലാക്കമാരെ മാത്രം വിളിച്ചാണ് സിപിഐഎം പലസ്തീൻ അനുകൂല യോഗം വിളിച്ചതെന്നും ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ് യോഗത്തിൽ പങ്കെടുത്തതെന്നുമായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപം.

ALSO READ: ’80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാൻ, രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായത്’; മുഖ്യമന്ത്രി

സിപിഐഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി ലോകത്തെ സാമ്രാജ്യത്വ ശകതികള്‍ ഇസ്രയേസലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതില്‍ പ്രതിഷേധമുള്ളവരാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നതെന്ന് പറഞ്ഞു. ഈ സമ്മേളനം കോ‍ഴിക്കോട് നടത്തുന്നതിൽ ഔചിത്വ ഭംഗിയുണ്ട്. ഇന്നത്തെ സാമ്രാജത്വവത്കരണത്തിനെതികരെ ഒരു ഐക്യനിര ഇവിടെ വെച്ച് തന്നെ രൂപപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

ലോകത്താകെ പലസ്തീന് നേരെ നടക്കുന്ന കൊടും ക്രൂരതയാര്‍ന്ന ആക്രമണങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിനാളുക‍ളാണ് പ്രതിഷേധിക്കുന്നത്. അമേരിക്കയും ബ്രിട്ടനുമടക്കം ഇസ്രയേലിന് ശക്തി പകരുമ്പോ‍ള്‍ അവിടുത്തെ ജനങ്ങള്‍ പലസ്തീനൊപ്പമാണ്. ലണ്ടനില്‍ ലക്ഷക്കണക്കിനാളുകളാണ് പലസ്തീന് വേണ്ടി ഇറങ്ങിയത്’, വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News