തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി.

സുരേന്ദ്രനടക്കം ആറ് പ്രതികളെ വെറുതെവിട്ട കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.സെഷന്‍സ് കോടതിയുടെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്ന് സര്‍ക്കാരിന്റെ പുന:പരിശോധനാ ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിര്‍ദ്ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണ് സുന്ദര , മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Also Read : നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു; സംഭവം കോഴിക്കോട്

സുന്ദരയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് സെഷന്‍സ് കോടതി കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജി അനുവദിക്കുകയായിരുന്നു. സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News