ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ച് ബിജെപി. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്‍മാരെ പാർട്ടി നിയോഗിച്ചിരുന്നു.ഇതിനു പുറമെ കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നിവടങ്ങളില്‍ കൂടി ഉടന്‍ പുതിയ നേതൃത്വം വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
also read; തൃശ്ശൂരിൽ നേരിയ ഭൂചലനം ; ആശങ്കവേണ്ടെന്ന് കളക്ടർ വി ആർ കൃഷ്ണതേജ
കെ സുരേന്ദ്രന് പകരം കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പേരാണ് കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സാധ്യത . പകരം കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താനാണ് നീക്കം. മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ബിജെപി പ്രഥമ പരിഗണന നല്‍കുന്ന തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി അടുത്തതവണയും ഇറങ്ങുക.
also read; മണിപ്പൂരിൽ സ്കൂളുകൾ തുറക്കുന്നത് മതിയായ സുരക്ഷയില്ലാതെ ?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here