ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനം രാജിവെക്കണോ എന്നതിൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കുമെന്ന് കെ സുരേന്ദ്രൻ. താൻ നിനക്കണോ പോണോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും തനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് സ്ഥാനാർഥി നിർണ്ണയത്തിന് ചുമതലപ്പെടുത്തിയത് കുമ്മനം രാജശേഖരനെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർഥി സ്ഥാനത്തേക്ക് മൂന്ന് പേരുകൾ നൽകിയിരുന്നുവെന്നും എന്നാൽ രണ്ട് പേർ മത്സരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണകുമാർ അവസാന നിമിഷം വരെ മത്സരിക്കില്ലെന്ന് പറഞ്ഞുവെന്നും പാർട്ടി നിർബന്ധിച്ചതിനാലാണ് അദ്ദേഹം മത്സരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
പരാജയത്തിൽ പരസ്യ പ്രസ്താവന പരിശോധിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പരാജയമുണ്ടായാൽ പഴി പ്രസിഡന്റിന് മാത്രം ആണെന്നും മൂന്ന് മണ്ഡലങ്ങളിലെയും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം വി മുരളീധരൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയിരുന്നപ്പോൾ രണ്ടായിരം വോട്ടാണ് പിറവത്ത് കിട്ടിയതെന്നും അന്ന് ആരും അധ്യക്ഷ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരെ എൻ ശിവരാജൻ രംഗത്തd വന്നു.ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും ആരുടെയും ഔദാര്യം കൊണ്ടല്ല നഗരസഭയിൽ ബിജെപി ഭരണം നേടിയത് എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here