കെ റെയിലിന് പാര വച്ച കെ സുരേന്ദ്രൻ , ഇ ശ്രീധരൻ പറഞ്ഞപ്പോൾ അതിനെ പിന്തുണയ്ക്കുന്നുവെന്ന് എംവി ഗോവിന്ദൻ

കെ റെയിൽ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കേരളം ഇപ്പോഴും തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എംവി ഗോവിന്ദൻ .കെ റെയിലിനെ ആദ്യം എതിർത്ത ഇ ശ്രീധരൻ ഇപ്പോൾ ആ പദ്ധതി അംഗീകരിക്കേണ്ടി വന്നു. ഇ ശ്രീധരൻ മുന്നോട്ട് വച്ച നിർദേശങ്ങൾ പരിഗണിക്കുന്നതിൽ പ്രയാസമില്ല, ആദ്യം അർദ്ധ അതിവേഗ ട്രെയിനും , പിന്നെ അതിവേഗ ട്രെയിനും എന്ന് തന്നെയാണ് പദ്ധതിയുടെ തുടക്കം മുതൽക്കേ കേരളവും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു . ഒരു സമയത്ത് കെ റെയിൽ പദ്ധതിയെ എതിർക്കുകയും പാര വയ്ക്കുകയും ചെയ്ത കെ സുരേന്ദ്രൻ, ഇപ്പോൾ ഇ ശ്രീധരൻ പദ്ധതിയെ അംഗീകരിച്ചപ്പോൾ അതിനെ പിന്തുണയ്ക്കാൻ തുടങ്ങിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

also read:പാർട്ടി ഒറ്റക്കെട്ടായി നിൽക്കണം, ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും വിമത നേതാക്കളും

ഏക സിവിൽ കോഡിന്റെ പേരിൽ വർഗ്ഗീയ ഭിന്നിപ്പാണ് ആർഎസ്എസ്‌ ലക്ഷ്യമിടുന്നത്.അതിനെതിരെ ഹിന്ദുത്വ വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കുമെന്ന പ്രതിജ്ഞ കേരളം ഒറ്റക്കെട്ടായി എടുക്കണം.ജനകീയ സെമിനാറിലൂടെ കേരളത്തിലെ ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനായി. വർദ്ധിച്ച ജനപങ്കാളിത്തമാണ് സെമിനാറിലുണ്ടായത് .ഏക സിവിൽ കോഡിനെതിരെ ജില്ലകളിൽ വലിയ രീതിയിലുള്ള പ്രചരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ കോൺഗ്രസ്സിന് മാത്രം എതിരഭിപ്രായമാണ് . ഏക സിവിൽ കോഡിൽ കോൺഗ്രസ്സിന് ഇനിയും വ്യക്തത വന്നിട്ടില്ല.വ്യക്തത വന്നാൽ കോൺഗ്രസ്സിനും ഒപ്പം ചേരാമെന്നും അദ്ദേഹം വിശദമാക്കി .

also read:മണിപ്പൂരിൽ വിഭജനം സൃഷ്ടിക്കാനാണ് ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ ശ്രമിക്കുന്നത്; സിപിഐ ദേശീയ കൗൺസിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News