പി വി അന്‍വറിനെ തള്ളി കെ ടി ജലീല്‍ എംഎല്‍എ. പി വി അന്‍വര്‍ എംഎല്‍എ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാലും ഇല്ലെങ്കിലും നിലപാടുകളോട് യോജിക്കാനാവില്ലെന്ന് കെ ടി ജലീല്‍.
സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും സംഘപരിവാറിന്റെ സംശയനിഴലില്‍ നിര്‍ത്തുന്നവര്‍ ആരെയാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിര്‍ത്തുന്നതെന്നും കെ ടി ജലീല്‍ ചോദിച്ചു. തന്നെ വെടിവെച്ചു കൊന്നാലും ഇടതുപക്ഷത്തിനെതിരേ നില്‍ക്കില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
പി വി അന്‍വര്‍ എംഎല്‍എയുമായി സൗഹൃദമുണ്ട്. പക്ഷേ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും സംഘി ചാപ്പകുത്തുന്നവര്‍ സംഘപരിവാറിനെയാണ് സഹായിക്കുന്നത്.
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഈ എന്‍ മോഹന്‍ദാസ് സംഘപരിവാര്‍ ഏജന്റ് എന്ന് പറഞ്ഞത് അസംബന്ധമാണ്. പോലീസിനെതിരായ അന്വേഷണം റിപ്പോര്‍ട്ട് നീതിപൂര്‍വമാകുമെന്ന് ഉറപ്പുണ്ട്. അധികാര രാഷ്ട്രീയത്തില്‍ നിന്നാണ് മാറിനില്‍ക്കുന്നത് പക്ഷേ പൊതുപ്രവര്‍ത്തകനായി, ഇടതു സഹയാത്രികനായി തുടരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here