‘വന്ദേഭാരത് ഉള്‍പ്പെടെ 13 ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല; മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ?’: കെ.ടി ജലീല്‍

വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെ വിമര്‍ശിച്ച് കെ.ടി ജലീല്‍ എംഎല്‍എ. വന്ദേഭാരതിന് പുറമേ പതിമൂന്ന് ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പില്ലെന്ന് കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെന്‍സസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടാവണം. കേന്ദ്രസര്‍ക്കാറിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണം. മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രെയിനുകള്‍ക്ക് തിരൂര്‍ ഉള്‍പ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാന്‍ മലപ്പുറം ജില്ലക്കാര്‍ എന്ത് തെറ്റ് ചെയ്തു?

വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ?

വന്ദേഭാരത്, രാജധാനി ഉള്‍പ്പടെ 13 ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെന്‍സസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടാവണം.
കേന്ദ്രസര്‍ക്കാറിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണം. മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രെയിനുകള്‍ക്ക് തിരൂര്‍ ഉള്‍പ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാന്‍ മലപ്പുറം ജില്ലക്കാര്‍ എന്ത് തെറ്റ് ചെയ്തു?

1) ട്രെയിന്‍ നമ്പര്‍: 12217,
കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്
2) നമ്പര്‍: 19577, തിരുനല്‍വേലി-ജാം നഗര്‍ എക്‌സ്പ്രസ്
3) നമ്പര്‍: 22630, തിരുനല്‍വേലി-ദാദര്‍ എക്‌സ്പ്രസ്സ്
4) നമ്പര്‍: 22659, കൊച്ചുവേളി-ഋഷികേശ് എക്‌സപ്രസ്സ്
5) നമ്പര്‍: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
6) നമ്പര്‍: 02197, ജബല്‍പൂര്‍ സ്‌പെഷല്‍ ഫെയര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
7) നമ്പര്‍: 20923,
ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്,
?? നമ്പര്‍: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ്
9) നമ്പര്‍: 12483, അമൃതസര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്
10) നമ്പര്‍: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്,
11) നമ്പര്‍: 20931, ഇന്‍ഡോര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്
12) നമ്പര്‍: 12431, ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്സ്
13) നമ്പര്‍: 22476, ഹിസര്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News