‘വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ല, ഇടത് സഹയാത്രികനായി തുടരും’: കെ ടി ജലീല്‍ എംഎല്‍എ

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ലെന്ന് കെ ടി ജലീല്‍. ഇടത് സഹയാത്രികനായി തന്നെ തുടരുമെന്നും കെ ടി ജലീല്‍ എംഎല്‍എ  മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന്റെ രീതികളോട് ഒരിക്കലും യോജിക്കില്ല. അന്‍വറിന്റെ പരാതിയില്‍ ശരിയായ അന്വേഷണം നടക്കുകയാണ്. അന്‍വര്‍ ഏതെങ്കിലും വണ്ടിയില്‍ കയറുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ അന്‍വറിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ജലീല്‍ പറഞ്ഞു.

Also Read : സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിര്‍ണായ ഇടപെടലുണ്ടായി, നന്ദി പറഞ്ഞ് അര്‍ജുന്റെ കുടുംബം

പി വി അന്‍വറുമായി ഉള്ള സൗഹൃദം നിലനില്‍ക്കുമെന്നും രാഷ്ട്രീയമായി വിയോജിക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.ജമാഅത്തെ ഇസ്ലാമിക്ക് എല്ലാം കലക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ എമ്മിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകന്മാരെയോ, മുന്നണിയെയോ സിപിഐ എമ്മിനെയോ കേരളത്തിന്റെ മുഖ്യമന്ത്രിയെയോ തള്ളിപറയില്ല.

രാഷ്ട്രീയ നിലപാട് മാറ്റണമെങ്കില്‍ ശക്തമായ കാരണം വേണം. അത്തരമൊരുകാരണം ഇടതുപക്ഷ മുന്നണിയില്ല. രാജ്യത്ത് ബിജെപി ശക്തിപ്പെട്ടുവരികായണ്. ബിജെപിക്കെതിരെ ശക്തമായി നിലപാടെടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍.

പിണറായി വിജയനെ സംഘിയാക്കുവാന്‍വേണ്ടി എല്ലാ മതവിഭാഗങ്ങളിലേയും തീവ്രസ്വഭാവമുള്ളവര്‍ ഇന്ന് ഒരുമിച്ച് നിന്നു കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News