”പുലിമടയില്‍ ചെന്ന് ‘ഇ.ഡിപ്പേടി’യില്ലാതെ പുലികളെ നിര്‍ഭയം നേരിടുകയാണ് സഖാവ് ജോണ്‍ ബ്രിട്ടാസ്, താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു”: കെ.ടി ജലീല്‍ എംഎല്‍എ

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് കെ ടി ജലീല്‍ എംഎല്‍എ. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്

”ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമന്‍. നാഥുറാം ഗോഥ്‌സെയിലെ റാമാണ് നിങ്ങളുടെ രാമന്‍. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ”മീഡിയ” ഇല്ല, ”മോഡിയ”യാണ് ഉള്ളത്. ദൈവത്തിന്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്. പ്രധാനമന്ത്രി പുരോഹിതന്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതന്‍ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?”. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. Proud of You.

Also Read : വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാക്കും; എല്ലാത്തിനും മേൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News