”ചന്ദ്രിക” പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം “സുപ്രഭാതം” നിർവ്വഹിച്ചു എന്ന് കെ ടി ജലീൽ.അയോദ്ധ്യരാമക്ഷേത്രവുമായി ബന്ധപ്പെട്ട യെച്ചൂരിയുടെ നിലപാടിനെ പ്രശംസിച്ചും കോൺഗ്രസിനെ വിമർശിച്ചും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ എഡിറ്റോറിയൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്.
ALSO READ: ആനയുടെ അടുത്തേക്ക് വാഹനം ഓടിച്ചുകയറ്റി; ഇടുക്കിയില്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം
സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കൂടുതൽ കൂടുതൽ കാവിയോടടുപ്പിക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുമ്പോൾ ”അരുത്” എന്ന് പറയാൻ പണ്ടൊക്കെ, ഇസ്മായിൽ സാഹിബും പോക്കർ സാഹിബും സേട്ടു സാഹിബും ബനാത്ത് വാലാ സാഹിബും ഉണ്ടായിരുന്നു, ഇന്നവരില്ല എന്നും കെ ടി ജലീൽ കുറിച്ചു.
കോൺഗ്രസ്സ് എന്ത് ചെയ്താലും അതിന് “റാൻ” മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകർത്തത് പോലെ കാശിയിലെ “ഗ്യാൻവാപി”മസ്ജിദും മധുരയിലെ “ഈദ്ഗാഹ്”മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബിജെപി നേതാക്കൾക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനൽകും. അവരുമൊത്ത് “കേക്ക്”മുറിച്ചും അവർക്ക് നാരങ്ങാവെള്ളം കൊടുത്തും “ആക്കാംപോക്കാം”കളി തുടരുമെന്നും പറഞ്ഞു.
ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചാൽ ലീഗ് നേതാക്കൾ “സമുദായസൗഹാർദ്ദ”ത്തിൻ്റെ പേരും പറഞ്ഞ് ചാടിപ്പുറപ്പെടുമെന്നുറപ്പാണെന്നും ജലീൽ പങ്കുവെച്ചു. ഹൃദയം പൊട്ടി പരിതപിക്കുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ “സുപ്രഭാത”മെങ്കിലും സമുദായത്തിനകത്ത് ഉണ്ടെന്നത് നൽകുന്ന ആശ്വാസം ചെറുതല്ലയെന്നും സിതാറാം യെച്ചൂരിയും ഡി രാജയും കാണിച്ച ചങ്കുറപ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കോൺഗ്രസ്, എങ്ങിനെയാണ് ബിജെപിക്ക് ബദലാവുക? എന്നും ജലീൽ ചോദിക്കുന്നു. സഖാവ് യച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കിൽ എന്ന് ആരെങ്കിലും കരുതിപ്പോയാൽ അവരെ എങ്ങിനെ കുറ്റപ്പെടുത്തും? കോൺഗ്രസ്സിൻ്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധർമ്മമാണ് “സുപ്രഭാതം”ചെയ്തതെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നു.
ALSO READ: കൈപ്പട്ടൂര്‍ ബസപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here