‘സിപിഐഎം പറഞ്ഞാല്‍ അന്‍വറിനെതിരെ പ്രചാരണത്തിനിറങ്ങും’: കെടി ജലീല്‍ എംഎല്‍എ

K T Jaleel

അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി കെ ടി ജലീല്‍ എംഎല്‍എ. അന്‍വറിന്റെ രീതികളോട് ഒരിക്കലും യോജിക്കില്ല. അന്‍വറിന്റെ പരാതിയില്‍ ശരിയായ അന്വേഷണം നടക്കുകയാണെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

പി വി അന്‍വര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നുണ്ടെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും സിപിഐ എം സഹയാത്രികനായി നിന്ന് പൊതുപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ലെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടത് സഹയാത്രികനായി തന്നെ തുടരുമെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ ഇല്ലെങ്കില്‍ ആരാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടിത്തിനുള്ളതെന്ന് കെ ടി ജലീല്‍ ചോദിച്ചു.

Also Read : ‘വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ല, ഇടത് സഹയാത്രികനായി തുടരും’: കെ ടി ജലീല്‍ എംഎല്‍എ

സിപിഐ എമ്മിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകന്മാരെയോ, മുന്നണിയെയോ സിപിഐ എമ്മിനെയോ കേരളത്തിന്റെ മുഖ്യമന്ത്രിയെയോ തള്ളിപറയില്ല.

രാഷ്ട്രീയ നിലപാട് മാറ്റണമെങ്കില്‍ ശക്തമായ കാരണം വേണം. അത്തരമൊരുകാരണം ഇടതുപക്ഷ മുന്നണിയില്ല. രാജ്യത്ത് ബിജെപി ശക്തിപ്പെട്ടുവരികായണ്. ബിജെപിക്കെതിരെ ശക്തമായി നിലപാടെടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍.

പിണറായി വിജയനെ സംഘിയാക്കുവാന്‍വേണ്ടി എല്ലാ മതവിഭാഗങ്ങളിലേയും തീവ്രസ്വഭാവമുള്ളവര്‍ ഇന്ന് ഒരുമിച്ച് നിന്നു കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News