‘പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച ജൈത്രയാത്രക്ക് വിരാമമിടാൻ എഴുപത്തിമൂന്നാം വയസ്സിൽ മരണത്തിനു മാത്രമേ കഴിഞ്ഞുള്ളൂ’

ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ അനുശോചിച്ച് കെ ടി ജലീൽ എം എൽ എ . തബലയിൽ തൻ്റെ മാന്ത്രിക വിരലുകൾകൊണ്ട് അൽഭുതം സൃഷ്ടിച്ച പത്മഭൂഷൺ ഉസ്താദ് സാക്കിർ ഹുസൈൻ ചരിത്രമായി എന്നാണ് അദ്ദേഹം അനുശോചിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ ജൈത്രയാത്രക്ക് വിരാമമിടാൻ എഴുപത്തിമൂന്നാം വയസ്സിൽ മരണത്തിനു മാത്രമേ കഴിഞ്ഞുള്ളൂവെന്നും രാജ്യം കണ്ട ഏറ്റവും വലിയ തബലവിദ്വാൻ്റെ നിര്യാണം കലാമേഖലക്ക് ഏൽപ്പിച്ച കനത്ത നഷ്ടം നികത്തപ്പെടാൻ എത്രകാലമെടുക്കുമെന്ന് കണ്ടറിയണം എന്നും കെ ടി ജലീൽ കുറിച്ചു.

മലയാള മണ്ണിനോട് പറിച്ചു കളയാനാകാത്ത ആത്മബന്ധം കാത്തുസൂക്ഷിച്ച സാക്കിർ ഹുസൈൻ്റെ വേർപാട് സംഗീതപ്രേമികളിൽ ഉണ്ടാക്കുന്ന വേദന ചെറുതല്ല എന്നും തബലയുടെ മഹാനായ ഉസ്താദിന് ആദരാഞ്ജലികൾ എന്നും കെ ടി ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ പോസ്റ്റ്

തബലയിൽ തൻ്റെ മാന്ത്രിക വിരലുകൾകൊണ്ട് അൽഭുതം സൃഷ്ടിച്ച പത്മഭൂഷൺ ഉസ്താദ് സാക്കിർ ഹുസൈൻ ചരിത്രമായി. പ്രശസ്ത സംഗീതജ്ഞൻ അല്ലാറഖയുടെ മകനായി 1951-ൽ ജനിച്ച സാക്കിർ ഹുസൈൻ്റെ ഗുരു പിതാവ് തന്നെയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച അദ്ദേഹത്തിൻ്റെ ജൈത്രയാത്രക്ക് വിരാമമിടാൻ എഴുപത്തിമൂന്നാം വയസ്സിൽ മരണത്തിനു മാത്രമേ കഴിഞ്ഞുള്ളൂ. കലാരംഗത്തെ അമൂല്യസേവനങ്ങളെ മാനിച്ച് രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി സാക്കിർ ഹുസൈനെ ആദരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ തബലവിദ്വാൻ്റെ നിര്യാണം കലാമേഖലക്ക് ഏൽപ്പിച്ച കനത്ത നഷ്ടം നികത്തപ്പെടാൻ എത്രകാലമെടുക്കുമെന്ന് കണ്ടറിയണം.

സംഗീതോപകരണങ്ങളിൽ നവീനരീതികൾ പരീക്ഷിച്ച അദ്ദേഹം ഇന്ത്യയുടെ നാമം ലോകോത്തരമാക്കി. തബലയിൽ വിരലുകൾ കൊണ്ട് ജാലവിദ്യ തീർക്കാൻ നിരവധി തവണ സാക്കിർ ഹുസൈൻ കേരളത്തിലുമെത്തി. വാനപ്രസ്ഥം ഉൾപ്പടെ ഏതാനും മലയാള സിനിമകൾക്ക്‌ അദ്ദേഹം സംഗീതം നൽകി. മലയാള മണ്ണിനോട് പറിച്ചു കളയാനാകാത്ത ആത്മബന്ധം കാത്തുസൂക്ഷിച്ച സാക്കിർ ഹുസൈൻ്റെ വേർപാട് സംഗീതപ്രേമികളിൽ ഉണ്ടാക്കുന്ന വേദന ചെറുതല്ല. തബലയുടെ മഹാനായ ഉസ്താദിന് ആദരാഞ്ജലികൾ.

also read:സാമൂഹ്യബോധമുള്ള ഒരു കലാകാരനായിരുന്നു സാക്കിർ ഹുസൈൻ: അനുശോചിച്ച് എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News