ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ലോകം നിലനിൽക്കുന്നത് തന്നെ ഇത്തരം നൻമകൾ ചെയ്യുന്ന മനുഷ്യരുടെ ബലത്തിലാണ്; ഒരു യാത്രയയപ്പ് വീഡിയോ പങ്കുവെച്ച് കെ ടി ജലീൽ എം എൽ എ

കാളികാവ് പൊലീസ് സ്റ്റേഷനിലെ സ്വീപ്പർ ആയി ജോലി ചെയ്ത സ്ത്രീക്ക് അവിടെത്തെ എസ് എച്ച് ഒയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് വീഡിയോ ഷെയർ ചെയ്ത് കെ ടി ജലീൽ എം എൽ എ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്നാണ് കെ ടി ജലീൽ എം എൽ എ വീഡിയോ പാങ്കുവെച്ച് കുറിച്ചത്.

ALSO READ: 93ാം വയസ്സില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം
ഒരു സ്ഥാപനത്തിൽ ആത്മാർത്ഥമായി ജോലി ചെയ്യുകയാണെങ്കിൽ അവിടത്തെ എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റുന്ന വ്യക്തി ആ സ്ഥാപനത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനോ ജീവനക്കാരിയോ ആകും. വീട്ടിലായാലും അങ്ങിനെത്തന്നെ. ലോകം നിലനിൽക്കുന്നത് തന്നെ ഇത്തരം നൻമകൾ ചെയ്യുന്ന മനുഷ്യരുടെ ബലത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി .മനസ്സിന് കുളിരേകുന്ന ദൃശ്യങ്ങൾ പുറം ലോകത്തെത്തിച്ച സുഹൃത്തിനും ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:ക്രിക്കറ്റ് മത്സരത്തില്‍ സിക്‌സ് അടിച്ചു; പിന്നാലെ ക്രീസില്‍ കുഴഞ്ഞുവീണ് മരിച്ച് യുവാവ്

കെ ടി ജലീൽ എം എൽ എ യുടെ പോസ്റ്റ്

ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. കണ്ട നല്ലൊരു വീഡിയൊ നിങ്ങളുമായി പങ്കുവെക്കുന്നു. ഇങ്ങിനെ എത്രയെത്ര നല്ല കാഴ്ചകൾ! ഒരു സ്ഥാപനത്തിൽ ആത്മാർത്ഥമായി ജോലി ചെയ്യുകയാണെങ്കിൽ അവിടത്തെ എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റുന്ന വ്യക്തി ആ സ്ഥാപനത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനോ ജീവനക്കാരിയോ ആകും. വീട്ടിലായാലും അങ്ങിനെത്തന്നെ. ലോകം നിലനിൽക്കുന്നത് തന്നെ ഇത്തരം നൻമകൾ ചെയ്യുന്ന മനുഷ്യരുടെ ബലത്തിലാണ്. മനസ്സിന് കുളിരേകുന്ന ദൃശ്യങ്ങൾ പുറം ലോകത്തെത്തിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ. ബന്ധപ്പെട്ട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.

+

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News