റിയാസ് മൗലവി വധക്കേസില്‍ നീതി കിട്ടാന്‍ പിണറായി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്ന് ഡോ കെടി ജലീല്‍ എംഎല്‍എ. സര്‍ക്കാര്‍ അപ്പീല്‍ പോകും. ജുഡീഷ്യറിയുടെ കാവിവത്കരണം പറയാന്‍ ലീഗിന് ഇഡിപ്പേടി എന്ന കുറിപ്പിനൊപ്പമാണ് സര്‍ക്കാര്‍ നിലപാടിനെ കുറിച്ചും അദ്ദേഹം പറഞ്ഞത്. ഇരട്ടനീതി നല്‍കാന്‍ സംഘി മനസുള്ളവര്‍ക്കേ കഴിയു. ”ഏമാന്‍” ലക്ഷണമൊത്ത സംഘി. റിയാസ് മൗലവി സ്വയം കത്തിയെടുത്ത് കുത്തിമരിച്ചതാണെന്ന് പറയാതിരുന്നത് മഹാഭാഗ്യമെന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
ALSO READ: കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും: ജില്ലാ കളക്ടർ
കാസര്‍ഗോഡിനെ സംഘികളുടെ പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കാവി പുതച്ച ഏമാന്മാര്‍ സമ്മതിക്കില്ല. ബില്‍ക്കീസ്ബാനുവിന് നീതി കിട്ടിയ പോലെ റിയാസ് മൗലവിക്കും നീതി കിട്ടും. പിണറായി സര്‍ക്കാര്‍ അതിനായി ഏതറ്റം വരെയും പോകുമെന്നും കെടി ജലീല്‍ പറഞ്ഞു.
അതേസമയം റിയാസ് മൗലവി കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. ഗൗരവമായ വിഷയമാണെന്നും അന്വേഷണം മികച്ച രീതിയിലാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ALSO READ: ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളിളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ വര്‍ഷങ്ങളോളം ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു.85ാം ദിവസം കുറ്റപത്രം നല്‍കി. മതസ്പര്‍ദ്ധ വളര്‍ത്താനുളള കുറ്റകൃത്യമാണ് നടന്നത്. 97 സാക്ഷികള്‍,375 രേഖകള്‍ 87 സാഹചര്യതെളിവുകള്‍ എന്നിവയെല്ലാം എല്ലാം കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തെ പറ്റി ഒരു ഘട്ടത്തിലും ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഇത്രയൊക്കെ തെളിവുകള്‍ ഉണ്ടായിട്ടും വിധിന്യായം ഇങ്ങനെ വന്നത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടായി. റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സര്‍ക്കാര്‍ എല്ലാനിയമ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here