മലപ്പുറത്ത് സി പി ഐ എമ്മിനെ നയിക്കാൻ സഖാവ് വി.പി അനിൽ തെരഞ്ഞെടുക്കപ്പെട്ട വാർത്ത സന്തോഷം നൽകുന്നുവെന്ന് കെ ടി ജലീൽ എം എൽ എ. മലപ്പുറത്തിൻ്റെ മനമറിയുന്ന വ്യക്തിയാണ് മലപ്പുറത്ത്, സി പി ഐ എമ്മിനെ നയിക്കാൻ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുത്ത സഖാവ് അനിൽ എന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
also read: എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യ: പണമിടപാട് പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം
വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പുലർത്തുന്ന കമ്മ്യൂണിസ്റ്റുകാരൻ. രാഷ്ട്രീയ മാന്യത എല്ലാ അർത്ഥത്തിലും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവർത്തകൻ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും നല്ല ചങ്ങാത്തവും സൗഹൃദവുമുള്ള രാഷ്ട്രീയക്കാരൻ. സ്നേഹത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് ഏതൊരു വ്യക്തിയുടേയും മനസ്സിൽ കയറിപ്പറ്റാനുള്ള അനിലിൻ്റെ സിദ്ധി എടുത്തു പറയേണ്ടതാണ് എന്നാണ് കെ ടി ജലീൽ വ്യക്തമാക്കിയത്. ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞ് പ്രവർത്തിക്കുന്ന വി.പി അനിലിന് സി പി ഐ എമ്മിനെ മലപ്പുറം ജില്ലയിൽ നയിക്കാൻ തീർച്ചയായും കഴിയും എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here