“കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് നോക്കട്ടെ : കെ ടി ജലീൽ എംഎൽഎ

തവനൂർ അസംബ്ലി മണ്ഡലത്തിലെ ചമ്രവട്ടം റഗുലേറ്ററിൻ്റെ ചോർച്ചയടക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കിൽ ഏതന്വേഷണ ഏജൻസികൾക്കും അന്വേഷിച്ച് കണ്ടെത്താമെന്ന് കെ ടി ജലീൽ എം എൽ എ. റോയോ മൊസാദോ ആരാണെന്ന് വെച്ചാൽ വരട്ടെ! പത്ത് പൈസയുടെ ചോർച്ചയടക്കുന്ന പ്രവൃത്തിയിൽ നടന്നിട്ടുണ്ടെങ്കിൽ അധികൃതർ കണ്ടെത്തട്ടെ എന്നും ജലീൽ എം എൽ എ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി .

ALSO READ: കാലവർഷം എത്തി; മഴ ശക്തമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്
എംഎൽഎ എന്ന നിലക്ക് തനിക്ക് ഒറ്റ നിർബന്ധമേയുള്ളൂ: അടുത്ത വേനൽക്കാലത്ത് ചോർച്ച അടച്ച് നരിപ്പറമ്പ് മുതൽ കുറ്റിപ്പുറം പാലംവരെ ഭാരതപ്പുഴയിൽ വെള്ളം കെട്ടിനിർത്തണം. അതിലൂടെ പൊന്നാനി, തിരൂർ താലൂക്കുകളിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമവും കാർഷികാവശ്യത്തിനുള്ള ജലദൗർലഭ്യതയും ശാശ്വതമായി പരിഹരിക്കണം എന്നും പോസ്റ്റിൽ കുറിച്ചു.

കള്ളപ്രചരണങ്ങളും പ്രക്ഷോഭങ്ങളും അതിൻ്റെ വഴിക്ക് നടക്കട്ടെയെന്നും ഇങ്ങിനെ എത്രദുരാരോപണങ്ങളുടെ മലവെളളപ്പാച്ചിലുകൾ കണ്ടതാ ഈയുള്ളവൻ! എന്നും ജലീൽ വ്യക്തമാക്കി. വികസന വഴിയിൽ കുരച്ച് നിൽക്കുന്ന ശുനകൻമാരെ കല്ലെടുത്തെറിഞ്ഞ് ഓടിക്കാൻ നിന്നാൽ നമുക്ക് യഥാസമയം ലക്ഷ്യത്തിലെത്താൻ കഴിയില്ല. ചില പത്രങ്ങൾ എഴുതിവിടുന്ന ആരോപണങ്ങൾക്ക് അതച്ചടിച്ച മഷിയുടെ വിലപോലുമില്ലെന്ന് അനുഭവത്തിലൂടെ താൻ മനസ്സിലാക്കിയതാണ് എന്നും “കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ എന്നും ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

റോക്കും മൊസാദിനും സ്വാഗതം!
തവനൂർ അസംബ്ലി മണ്ഡലത്തിലെ ചമ്രവട്ടം റഗുലേറ്ററിൻ്റെ ചോർച്ചയടക്കുന്നതുമായി ബന്ധപ്പെട്ട് ഏതന്വേഷണ ഏജൻസികൾ വേണമെങ്കിലും അന്വേഷിക്കട്ടെ. റോയോ മൊസാദോ ആരാണെന്ന് വെച്ചാൽ വരട്ടെ! പത്ത് പൈസയുടെ തിരിമറിയോ അഴിമതിയോ ക്രമക്കേടോ ചോർച്ചയടക്കുന്ന പ്രവൃത്തിയിൽ നടന്നിട്ടുണ്ടെങ്കിൽ അധികൃതർ കണ്ടെത്തട്ടെ. MLA എന്ന നിലയിൽ എനിക്ക് ഒറ്റ നിർബന്ധമേയുള്ളൂ: അടുത്ത വേനൽക്കാലത്ത് ചോർച്ച അടച്ച് നരിപ്പറമ്പ് മുതൽ കുറ്റിപ്പുറം പാലംവരെ ഭാരതപ്പുഴയിൽ വെള്ളം കെട്ടിനിർത്തണം. അതിലൂടെ പൊന്നാനി, തിരൂർ താലൂക്കുകളിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമവും കാർഷികാവശ്യത്തിനുള്ള ജലദൗർലഭ്യതയും ശാശ്വതമായി പരിഹരിക്കണം.
കള്ളപ്രചരണങ്ങളും പ്രക്ഷോഭങ്ങളും അതിൻ്റെ വഴിക്ക് നടക്കട്ടെ. ഇങ്ങിനെ എത്രദുരാരോപണങ്ങളുടെ മലവെളളപ്പാച്ചിലുകൾ കണ്ടതാ ഈയുള്ളവൻ! എൻ.ഐ.എ യും കസ്റ്റംസും ഈഡിയും അരിച്ചുപെറുക്കി നോക്കിയിട്ടും എൻ്റെ ഒരു രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ! വികസന വഴിയിൽ കുരച്ച് നിൽക്കുന്ന ശുനകൻമാരെ കല്ലെടുത്തെറിഞ്ഞ് ഓടിക്കാൻ നിന്നാൽ നമുക്ക് യഥാസമയം ലക്ഷ്യത്തിലെത്താൻ കഴിയില്ല. ചില പത്രങ്ങൾ എഴുതിവിടുന്ന ആരോപണങ്ങൾക്ക് അതച്ചടിച്ച മഷിയുടെ വിലപോലുമില്ലെന്ന് അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കിയതാണ്. “കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.

ALSO READ:ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍? ദാദായ്ക്ക് പറയാനുണ്ട് ചിലത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News