തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും ആണെന്ന് വ്യക്തമാക്കി കെ ടി ജലീൽ എം എൽ എ. ശുഅയ്ബ് ഹൈതമിയും രവീന്ദ്രനും നടത്തിയ സംവാദവുമായി ബന്ധപ്പെട്ട് ആണ് കെ ടി ജലീലിന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നത്. അത് പ്രചരിപ്പിക്കുന്നവരിൽ മുൻപന്തിയിലുള്ളത് ജമാഅത്തെ ഇസ്ലാമിക്കാരും ലീഗ് സൈബർ വീരൻമാരുമാണ് എന്ന് ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; വിയോജിപ്പുമായി ഡോ പി സരിന്‍
തന്നെ തോൽപ്പിക്കാൻ പല വഴികളും നോക്കിയിട്ട് നടക്കില്ലെന്ന് കണ്ടപ്പോഴാണ് ഈ വ്യാജ സ്ക്രീൻഷോട്ടുമായി ഇറങ്ങിയിരിക്കുന്നത് എന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും എന്നും ജലീൽ വ്യക്തമാക്കി. താൻ പോസ്റ്റ് ചെയ്ത ശേഷം “മുക്കി”യതാണ് ഇതെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും തന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here