‘ജയ്ശ്രീറാം’ വിളിപ്പിക്കുന്ന പോലെ അടിച്ചും തൊഴിച്ചും ഇവിടെ ‘അള്ളാഹു അക്ബർ’ വിളിപ്പിക്കില്ല, ഒരൊറ്റ ഹൈന്ദവ പൗരൻ പോലുമില്ലാത്ത യുഎഇയുടെ മണ്ണിൽ ഉയരുന്ന മഹാക്ഷേത്രത്തിന് എല്ലാ ഭാവുകങ്ങളും: കെ ടി ജലീൽ

യുഎഇയിൽ ഉയരുന്ന മഹാക്ഷേത്രത്തിന് അഭിനന്ദനവുമായി കെ ടി ജലീൽ എംഎൽഎ. അബൂദാബിയിലെ സർക്കാർ സൗജന്യമായി നൽകിയ 25 ഏക്കർ സ്ഥലത്ത് ആണ് ക്ഷേത്രം ഉയരുന്നത്. മഹാക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ സന്യാസിവര്യനെ അബൂദാബി എയർപോർട്ടിൽ അധികൃതർ സ്വീകരിക്കുന്ന വീഡിയോ ഉൾപ്പെടെയാണ് കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ സാഹചര്യം കൂടി പങ്കുവെച്ചാണ് കെ ടി ജലീൽ ഈ പോസ്റ്റ് പങ്കുവെച്ചത്.

ALSO READ: ഹോട്ടല്‍ രുചിയില്‍ കിടിലന്‍ മീന്‍ പൊള്ളിച്ചത് വീട്ടിലുണ്ടാക്കാം; മസാല ഇനി ഇങ്ങനെ തയ്യാറാക്കൂ

ഔദ്യോഗിക പദവികൾ ഒന്നുമില്ലാത്ത മഹന്ത് സ്വാമി മഹാരാജിനെ “His Highness” എന്നാണ് എയർപോർട്ട് അതോറിറ്റി കെട്ടിയ ബാനറിൽ അഭിസംബോധന ചെയ്തിരിക്കുന്നതെന്ന കാര്യം ഉൾപ്പെടെയാണ് ജലീൽ കുറിച്ചത്.ഉത്തരാഖണ്ഡിൽ “ജയ് ശ്രീറാം” വിളിപ്പിക്കാൻ കാണിക്കുന്ന സംഘികളുടെ വീഡിയോയെയും ഈ കുറിപ്പിൽ ജലീൽ ചൂണ്ടിക്കാട്ടി. അതേസമയം യുഎഇയിൽ ആരെക്കൊണ്ടും ഇടിച്ചും തൊഴിച്ചും ”അല്ലാഹു അക്ബർ” വിളിപ്പിക്കുന്നില്ല എന്നതും അദ്ദേഹം എടുത്തുപറഞ്ഞു. രണ്ടുനാട്, രണ്ടു രീതികൾ എന്നാണ് ജലീൽ പറയുന്നത്.

സംഘിസവും താലിബാനിസവും ഒരുപോലെ ചവറ്റുകൊട്ടയിലെറിയേണ്ട ചിന്താധാരകളാണ്. സംഘികളും താലിബാനികളും ആധുനിക സമൂഹത്തിന് അപമാനമാണെന്നും അകറ്റിനിർത്തപ്പെടണമെന്നും ജലീൽ വ്യക്തമാക്കി.

ALSO READ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്? കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

അബൂദാബിയിലെ സർക്കാർ സൗജന്യമായി നൽകിയ 25 ഏക്കർ സ്ഥലത്ത് പണിത മഹാക്ഷേത്രത്തിൻ്റെ ഉൽഘാടനത്തിന് എത്തിയ സന്യാസിവര്യനെ അബൂദാബി എയർപോർട്ടിൽ അധികൃതർ സ്വീകരിക്കുന്ന രംഗമാണ് താഴെ. ഔദ്യോഗിക പദവികൾ ഒന്നുമില്ലാത്ത മഹന്ത് സ്വാമി മഹാരാജിനെ “His Holiness” എന്നാണ് എയർപോർട്ട് അതോറിറ്റി കെട്ടിയ ബാനറിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. മലയാളി വ്യവസായ പ്രമുഖൻ എം.എ യൂസഫലിയേയും കൂടെ കാണാം. ഉത്തരാഖണ്ഡിൽ ഒരു പള്ളി ഇമാമിനെ ക്രൂരമായി മർദ്ദിച്ച് “ജയ് ശ്രീറാം” വിളിപ്പിക്കാൻ സംഘികൾ ശ്രമിക്കുന്ന സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ക്ലിപ്പിംഗ് ഇതോടൊപ്പം ചേർത്ത് വായിക്കുക. ആരെക്കൊണ്ടും ഇടിച്ചും തൊഴിച്ചും “അല്ലാഹു അക്ബർ” വിളിപ്പിക്കാത്ത, ഒരൊറ്റ ഹൈന്ദവ പൗരൻ പോലുമില്ലാത്ത യു.എ.ഇയുടെ മണ്ണിൽ ഉയരുന്ന മഹാക്ഷേത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. രണ്ടുനാട്, രണ്ടു രീതികൾ.
സംഘിസവും താലിബാനിസവും ഒരുപോലെ ചവറ്റുകൊട്ടയിലെറിയേണ്ട ചിന്താധാരകളാണ്. ഒരുകൂട്ടർ ബാബരിമസ്ജിദ് തകർത്ത്, തൽസ്ഥാനത്ത് രാമക്ഷേത്രം പണിതു. രണ്ടാമത്തെ കൂട്ടർ പ്രാചീന ബുദ്ധപ്രതിമ തകർത്തു. അവർ പക്ഷെ അവിടെ പള്ളി പണിയാതിരുന്നത് ഭാഗ്യം. സംഘികളും താലിബാനികളും ആധുനിക സമൂഹത്തിന് അപമാനമാണ്. ഇരുകൂട്ടരും അകറ്റിനിർത്തപ്പെടേണ്ട അപകടകാരികൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News