മീഡിയാ വണ്ണിന് താറടിക്കാൻ എന്തിന് സി.പി.ഐയുടെ പേരിൽ വ്യാജ വാർത്തയുണ്ടാക്കുന്നു എന്ന് കെ ടി ജലീൽ എം എൽ എ. ഒരു ചാനലും പത്രവും കയ്യിലുള്ളത് കൊണ്ട് എന്നെ അങ്ങ് മൂക്കിൽ വലിച്ച് കളയാമെന്ന് മൗദൂദിസ്റ്റുകൾ കരുതുന്നുണ്ടെങ്കിൽ അത് കയ്യിൽ വെച്ചാൽമതി എന്നും ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.ജലീലിന്റെ ആർ എസ് എസ് ഭാഷ എനന്ന് സിപിഐഎം പറഞ്ഞുവെന്നാണ് മീഡിയാ വൺ പോസ്റ്റുചെയ്ത കാർഡിൽ പറയുന്നത്.കെ ടി ജലീലിനെതിരെ സിപിഐഎം എന്നാണ് മീഡിയ വൺ പറഞ്ഞത്.
ALSO READ: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും: കെ ടി ജലീൽ എംഎൽഎ
അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ പേരിലായാൽ അരിയാഹാരം കഴിക്കുന്ന ആരും അത് വിശ്വസിക്കില്ലെന്ന് മീഡിയാ വണ്ണിലെ ജമാഅത്ത് ശൂറാമെമ്പർ ദാവൂദിന് നന്നായറിയാം എന്നും കെ ടി ജലീൽ എം എൽ എ പറഞ്ഞു.ഒരു സ്വർണ്ണക്കടത്തുകാരൻ്റെയും ഹവാല ഇടപാടുകാരൻ്റെയും ഒരു സഹായവും ഇതുവരെ സ്വീകരിച്ചിട്ടില്ല. മേലിലും വേണ്ട. അതുപറയാൻ മീഡിയാ വണ്ണിനോ മാധ്യമത്തിനോ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങൾക്കോ കഴിയില്ല എന്നും ജലീൽ വ്യക്തമാക്കി.
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here