നയതന്ത്രസ്വര്‍ണ്ണക്കടത്ത്; മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ ഇഡി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ ഇ ഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നിലവിൽ   റിമാൻ്റിൽ കഴിയുന്ന റമീസിനെ  കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിദേശത്തിരുന്ന് സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കെ ടി റമീസാണ് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. നേരത്തെ ഇതേ സംഭവത്തിൽ എൻ ഐ എ യും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News