കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 29, 30 തീയതികളിൽ

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി സ്‌കൂൾ, അപ്പർ പ്രൈമറി സ്‌കൂൾ, ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാനുള്ള അപേക്ഷകളാണ് ക്ഷണിച്ചത്. കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗവൺമെൻറ് പരീക്ഷാ കമ്മിഷണറുടെ കാര്യാലയമാണ് (പരീക്ഷാഭവൻ), അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ അധ്യാപകരാകാൻവേണ്ട യോഗ്യതാ നിർണയ പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ 29, 30 തിയ്യതികളിലായി നടക്കാനിരിക്കുന്ന പരീക്ഷകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

ALSO READ: കോഴിക്കോട് സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്; അഞ്ച് അധ്യാപകർക്ക് പരുക്ക്

പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധി ഇല്ല. ഒരു തവണ കെ-ടെറ്റ് പരീക്ഷ ജയിച്ചവർക്ക് അതേ കാറ്റഗറിയിൽ പരീക്ഷ വീണ്ടും എഴുതാൻ കഴിയില്ല. ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സർവകലാശാലാ അധ്യാപക നിയമനത്തിനുമായുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ.), ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്.ഡി.), മാസ്റ്റർ ഓഫ് എജുക്കേഷൻ (എം.എഡ്. – ബന്ധപ്പെട്ട വിഷയത്തിൽ ആകണമെന്നില്ല) ബിരുദം തുടങ്ങിയ യോഗ്യത ഉള്ളവരെ കെ-ടെറ്റ് I മുതൽ IV വരെ കാറ്റഗറികളിൽ യോഗ്യത നേടുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

ALSO READ: പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

ktet.kerala.gov.in വഴി നവംബർ 17 വരെ നൽകാം. എത്ര കാറ്റഗറി അഭിമുഖീകരിക്കാൻ ഉദ്ദേശിച്ചാലും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നൽകാവൂ. ഓരോ കാറ്റഗറിക്കും അപേക്ഷ നൽകേണ്ടതില്ല. ഓരോ വിഭാഗത്തിനും അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. പട്ടിക/ഭിന്നശേഷിക്കാർക്ക് 250 രൂപയും. അപേക്ഷാഫീസ് ഓൺലൈനായി നവംബർ 17 ന് മുൻപ് അടയ്ക്കണം. ബിരുദാനന്തര ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബി.എഡ്. അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാം. എല്ലാ കാറ്റഗറികളുടെയും വിശദമായ യോഗ്യതാ വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News