കോണ്‍ഗ്രസിലെ ആരെങ്കിലും ഒരു കൈയെങ്കിലും ആര്‍എസ്എസിനെതിരെ ഉയര്‍ത്തിയിട്ടുണ്ടോ? ചോദ്യവുമായി കെ ടി ജലീല്‍ എംഎല്‍എ

വിചാരധാര ശത്രുവായി പ്രഖ്യാപിച്ച ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് സഭയില്‍ ആവര്‍ത്തിച്ച് കെ ടി ജലീല്‍ എംഎല്‍എ. ആ പാര്‍ട്ടി ആര്‍എസ്എസിനൊപ്പം പോകും എന്ന് പറയാന്‍ പറ്റുമോ എന്നും ഇത്രയും പള്ളികള്‍ ഉള്ള ജില്ല എന്തിന് എന്ന് ചോദിച്ച ജനസംഘത്തിന് ഒപ്പം നിന്നവരല്ലേ കോണ്‍ഗ്രസ് എന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ജില്ലയെ കുട്ടി പാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ നിങ്ങളെന്നും അദ്ദേഹം ചോദിച്ചു.

മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്ത പോലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വരുന്നതിനെയും കോണ്‍ഗ്രസ് എതിര്‍ത്തു. മലബാര്‍ കലാപത്തെ ഒറ്റുകൊടുത്തത് കോണ്‍ഗ്രസ്സാണെന്നും ജലീല്‍ പറഞ്ഞു.

Also Read : ‘ഏതെങ്കിലും സംഘടനയുടെ ഭാരവാഹി ആയിരുന്നോ പ്രതിപക്ഷനേതാവ് ? വി ഡി സതീശന്‍ പെരുമാറുന്നത് പക്വതയില്ലാതെ’: വി ജോയ് എംഎല്‍എ

അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മലബാര്‍ കലാപത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചു. ഈ സഭയില്‍ ആര്‍എസ്എസിനെ അനുകൂലമായി സംസാരിച്ചവരുടെ പട്ടികയിടുത്താല്‍ ആരായിരിക്കും കൂടുതലെന്നും ജലീല്‍ ചോദിച്ചു.

ഗോള്‍ വാക്കറുടെ മുന്നില്‍ നിന്ന് പ്രതിപക്ഷ നേതാവ് തൊഴുതില്ലേ എന്നും സെമിനാറില്‍ പ്രതിപക്ഷനേതാവ് സംസാരിച്ചില്ലേ എന്നും ജലീല്‍ ചോദിച്ചു. ഈ രാജ്യത്തെ ഏറ്റവും വലിയ ആര്‍എസ്എസ് വിരുദ്ധ പാര്‍ട്ടി ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെതിരായ ശക്തമായ നിലപാടെടുക്കുന്ന ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ശക്തന്‍ പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെതിരെ നൂറുകണക്കിനാളുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജീവന്‍ നല്‍കിയത്. എന്നാല്‍ നിങ്ങളുടെ കൂടെ നില്‍ക്കുന്ന കോണ്‍ഗ്രസിലെ ആരെങ്കിലും ഒരു കൈയെങ്കിലും ആര്‍എസ്എസിനെതിരെ ഉയര്‍ത്തിയിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News