ക്വിറ്റ് ഇന്ത്യ സമരത്തിൽ രഹസ്യ വിവരങ്ങൾ കൈമാറിയ ധീര സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി അന്തരിച്ചു

കോഴിക്കോട് കക്കോടിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി അന്തരിച്ചു. 100 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതല വഹിച്ചിട്ടുണ്ട്‌.

1934 ൽ കോഴിക്കോട്ട് സ്വതന്ത്ര്യ സമര പ്രവർത്തനങ്ങളും ഹരിജനോദ്ദാരണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് എത്തിയ ഗാന്ധിയെ നേരിട്ട് കണ്ടത് ഉണ്ണീരിയുടെ ജീവിതത്തിലെ അവിസ്‌മരണീയമായ മുഹൂർത്തമായിരുന്നു. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ മാനാഞ്ചിറ മൈതാനിയിൽ വച്ച് ആഘോഷിച്ച വേളയിൽ ഉണ്ണീരിയും പങ്കെടുത്തിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ വർഷം നടന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.

ALSO READ: നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു, ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും; മുഖ്യമന്ത്രി

ഭാര്യ: പരേതയായ ജാനു. മക്കൾ : പ്രേമലത, പുഷ്‌പലത, ഹേമലത, സ്നേഹലത (സിപിഐ എം പൂവത്തൂർ ബ്രാഞ്ച് അംഗം), റീന, വിനോദ് കുമാർ (ഗവ. മെഡിക്കൽ കോളജ് ആശുപത്രി), ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, കൃഷ്‌ണൻ, എ കെ ബാബു (സിപിഐ എം കക്കോടി ഈസ്റ്റ് എൽസി അംഗം), മോഹൻ രാജ്, സ്‌മൃതി, മനോജ്. സഹോദരങ്ങൾ: പരേതരായ മാധവൻ, ഭാസ്ക്കരൻ, അമ്മു, പെരച്ചക്കുട്ടി.
സംസ്ക്കാരം ഞായറാഴ്‌ച രാവിലെ 11ന്‌ വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News