മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അധിക്ഷേപിക്കാനാണ് പ്രതിപക്ഷത്തിന്റെ ഈ അടിയന്തര പ്രമേയമെന്ന് കെ വി സുമേഷ് എം എല്‍ എ. നിയമപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് വന്ന പിറ്റേദിവസം സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ ഏത് ഉദ്യോഗസ്ഥന്‍ സംരക്ഷിച്ചു എന്നാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഘപരിവാറിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്യുന്ന പാരമ്പര്യം ഇടതുപക്ഷത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : ഉമ്മാക്കി കാണിച്ച് പിണറായി വിജയനെ പേടിപ്പിക്കാൻ വരണ്ട: തോമസ് കെ തോമസ്
ബാബറി മസ്ജിദ് തകര്‍പ്പെട്ടത് ആരുടെ കാലത്താണെന്നും അതിന് ശേഷം ഉള്ള ഇന്ത്യന്‍ രാഷ്ട്രീയം എവിടെയാണ് എത്തിയതെന്നും സുമേഷ് എം എല്‍ എ ചോദിച്ചു. സുരേഷ് ഗോപിയെ തൃശ്ശൂരില്‍ ജയിപ്പിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസിന് വക്കാലത്ത് പോയ കുഴല്‍നാടന്‍ ഇടതുപക്ഷത്തിന് നേരെ വരണ്ടെന്നും ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ തണലിലാണോ സിപിഐഎം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ഇല്ലാതാക്കി ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട എന്നും ത്രിതല അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ മുഖം നോക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സുമേഷ് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here