‘അത് ഔദാര്യമല്ല, അവകാശമാണ്’; വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്

K V thomas

വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്.വയനാട്-ചൂരൽമല
ദുരന്തത്തിൽ സമയബന്ധിതമായി സംസ്ഥാനം നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവർഷവും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സഹായം മാത്രമേ ഇപ്പോഴും കിട്ടിയിട്ടുള്ളൂവെന്നും
അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാർ പ്രത്യേക ധനസഹായം നൽകണം. അത് ഔദാര്യമല്ല, സംസ്ഥാനത്തിന് ലഭിക്കേണ്ട മാന്യമായ അവകാശമാണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം കേന്ദ്രസർക്കാരിന് രാഷ്ട്രീയം മാറ്റിവെച്ച് പാവപ്പെട്ടവരുടെ വേദനയിൽ പങ്കുചേരാൻ കഴിയണം എന്നും പറഞ്ഞു.

ALSO READ;എന്ത് സംഭവിച്ചാലും പാലക്കാട് കോൺഗ്രസ് ജയിക്കാൻ പോകുന്നില്ല; എം വി ഗോവിന്ദൻ മാസ്റ്റർ 

അതേസമയം വയനാട്- ചൂരൽമല ദുരന്തത്തോടുള്ള കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന്   മന്ത്രി കെ രാജൻ  പറഞ്ഞു.109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും പ്രത്യാശ നൽകാനും ഏതെങ്കിലും വിധത്തിലുള്ള ഒരു നടപടിക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഈ വിഷയത്തില്‍ കേരളത്തിനോട് പറയുന്നത് എന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News