‘ഭാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ റീത്തും പൂവും ഒഴിവാക്കണം’; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് കെ വി തോമസ്

ഭാര്യ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം കുറിച്ചു.

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിന് തോപ്പുംപടിയിലെ വീട്ടില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ കൊച്ചുപള്ളി റോഡിലുള്ള വസതിയില്‍ പൊതുദര്‍ശനം. 3 മണിക്ക് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മരണാനന്തര ശുശ്രുഷകള്‍ക്കും ശേഷം കുടുംബ കല്ലറയില്‍ സംസ്‌കരിക്കും

ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കുക.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയാണിത്.
ബുധനാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ കൊച്ചുപള്ളി റോഡിലുള്ള എന്റെ വസതിയില്‍ പൊതുദര്‍ശനം.

3 മണിക്ക് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മരണാനന്തര ശുശ്രുഷകള്‍ക്കും ശേഷം കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.
പ്രൊഫ. കെ.വി. തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News