വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ചോദ്യം ചെയ്യലിനിടെ കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു. കുഴഞ്ഞുവീണ വിദ്യയെ കോട്ടത്തല ആശുപത്രിയിലേക്ക് മാറ്റി. അഗളി ഡിവൈഎസ്പി ഓഫീസില്‍ കുഴഞ്ഞുവീണ വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Also Read : എന്‍ബിഎ അക്രെഡിറ്റേഷന്‍ മികവില്‍ 2 എഞ്ചിനീയറിംഗ് കോളേജുകള്‍ കൂടി: മന്ത്രി ഡോ. ബിന്ദു
വ്യാജ മുൻപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ തുടർച്ചയായ മൂന്നാം ദിവസവും വിദ്യയെ ചോദ്യം ചെയ്തു. അട്ടപ്പാടി കോളേജ് പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴിയാണ് വിദ്യ അന്വേഷണ സംഘം മുൻപാകെ നൽകിയത്. തെളിവെടുപ്പിന് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ ഹാജരായില്ല.
താൻ സമർപ്പിച്ചതായി പറയുന്ന സർട്ടിഫിക്കറ്റ്, പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉള്ളതായും വിദ്യ മൊഴി നൽകി. പ്രിൻസിപ്പലിനെ ചോദ്യം ചെയ്താൽ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനിടെ ഒളിവിൽ കഴിയുമ്പോൾ വിദ്യ വിവരങ്ങൾ കൈമാറിയത് പുതുതായി എടുത്ത നമ്പർ വഴിയാണെന്ന് പോലീസ് കണ്ടെത്തി.
അതേസമയം ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലത്തതിനാൽ വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് എതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനിച്ചു. വ്യാജരേഖയുടെ കോപ്പി ഫോണിൽ ഉണ്ടായിരുന്നെന്ന് സംശയത്തെ തുടർന്ന് വിദ്യയുടെ ഫോൺ അന്വേഷണസംഘം പരിശോധിച്ചു. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതോടെ വിദ്യയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here