വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ജാമ്യം

വ്യാജസർട്ടിഫിക്കറ്റ് കേസിൽ ആരോപണ വിധേയയായ കെ വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം കരിന്തളം കോളേജിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ നീലേശ്വരം പോലീസ് വിദ്യയെ ഉടൻ അറസ്റ്റ് ചെയ്യില്ല. പകരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ വിദ്യയ്ക്ക് നോട്ടീസ് നൽകും.

കർശന ഉപാധികളോടെയാണ് വിദ്യയ്ക്ക് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. അൻപതിനായിരം രൂപ കെട്ടിവെയ്ക്കണം, 2 ആൾ ജാമ്യം, രണ്ടാഴ്ച്ചയിൽ ഒരിക്കൽ അന്വേഷണ സംഘം മുൻപാകെ ഹാജരാവണം, സംസ്ഥാനത്തിന് പുറത്ത് പോകരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ബന്ധപ്പെടുവാനോ ശ്രമിക്കരുത്, മറ്റു കേസുകളിൽ ഉൾപ്പെടരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.

Also Read : ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോയി; യുവാവിന് ദാരുണാന്ത്യം

അനാരോഗ്യവും പ്രായവും സ്ത്രീയാണെന്നുള്ള പരിഗണനയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചത്. അതേസമയം ഹാജരാവാൻ മുൻകൂർ നോട്ടീസ് നൽകാതെയായിരുന്നു വിദ്യയെ അറസ്റ്റ് ചെയ്തതെന്നും സുപ്രീംകോടതി മാനദണ്ഡങ്ങൾ പോലും പോലീസ് തെറ്റിച്ചെന്നും പ്രതിഭാഗം വാദിച്ചു. വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഓൺലൈനായാണ് സീൽ നിർമ്മിച്ചതെന്നും അതിനാൽ കണ്ടെത്താനാവില്ലെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. വ്യാജരേഖയുടെ അസ്സൽ പകർപ്പ് വിദ്യ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വിദ്യയുടെ അപേക്ഷ സ്വീകരിച്ച കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം കരിന്തളം കോളേജ്  വ്യാജരേഖ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നീലേശ്വരം പോലീസ് നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചാൽ 3 ദിവസത്തിനുള്ളിൽ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.

Also Read :വഴക്കിടാനായി മൂന്ന് മണിക്കൂര്‍, പഠിക്കാനാകട്ടെ വെറും 15 മിനുട്ട്; വൈറലായി ഒരു ടൈംടേബിള്‍

നിയമ സംവിധാനത്തിലും ജൂഡീഷ്യറിയിലും വിശ്വാസമുണ്ടെന്നും നോട്ടീസ് ലഭിക്കുന്ന പ്രകാരം നീലേശ്വരം സ്റ്റേഷനിൽ ഹാജരാകുമെന്നും വിദ്യയുടെ അഭിഭാഷകന്റെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here