നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസ്; കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ മാസം 30ന് വിദ്യ വീണ്ടും കോടതിയില്‍ ഹാജരാകണം.

Also Read- നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്

മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഹാജരാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ഹാജരായിരുന്നില്ല. ഇമെയില്‍ വഴി വിദ്യ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

Also Read- ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു; വ്യാജവാർത്തയിൽ പ്രതികരണവുമായി ടി എസ് രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News