വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിനി കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തന്നെ പ്രതിയാക്കി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് വിദ്യ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണെന്നും വ്യാജരേഖ ചമച്ചിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബഞ്ച് പിന്നീട് കേസ് പരിഗണിക്കും.

Also Read: പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; അന്വേഷണ സംഘം ഇന്നും നാളെയുമായി പ്രതികളെ ചോദ്യം ചെയ്യും

അതേസമയം, തൃക്കരിപ്പൂരിലെ കെ വിദ്യയുടെ വീട്ടിൽ ശനിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. അഗളി പൊലീസ് അന്വേഷണം നടത്തുന്ന കേസിലാണ് സിഐ യുടെ നേതൃത്വത്തിൽ പരിശോധനക്കെത്തിയത്.ഒന്നരമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ വീട്ടിൽ നിന്ന് രേഖകളൊന്നും പൊലീസിന് കണ്ടെത്താനായില്ല.

അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന കേസിലാണ് അഗളി പൊലീസ് തൃക്കരിപ്പൂരിൽ പരിശോധനക്കെത്തിയത്. അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘം 12 മണിയോടെയാണ് മണിയനോടിയിലെ വിദ്യയുടെ വീട്ടിൽ പരിശോധനക്കെത്തിയത്. ഈ സമയം വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ തേടി. ഇവരുടെ സഹായത്തോടെ വീട് തുറന്ന് പൊലീസ് പരിശോധന നടത്തിയത്. വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അഗളി പൊലീസിന് കൈമാറുകയായിരുന്നു.

Also Read: പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News