കേരളത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയെപ്പറ്റി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ. എം പി സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം കെ മുരളീധരന്റെ ബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചതായി വേണം കരുതാന്‍.
ALSO READ:സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ക്യാമ്പയിന്‍: എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിച്ചു
യുവതലമുറയിലും മുതിര്‍ന്ന തലമുറയിലും പെട്ട അനേകം പേര്‍ മാനവീയം സന്ദര്‍ശകരാണ്. വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, വയോജനങ്ങള്‍, എന്നിവരും അവിടെ എത്തിച്ചേരുന്നു. ഒട്ടേറെ കലാ- സാംസ്‌കാരിക പരിപാടികള്‍ അവിടെ നടക്കുന്നു. കുടുംബ സമേതവും അല്ലാതെയും ആളുകള്‍ നിത്യേന വന്നുപോകുന്നു. സ്ത്രീകളുള്‍പ്പടെ ആയിരങ്ങള്‍ സന്ദര്‍ശകരാണ്. എഴുത്തുകാര്‍, കലാകാരന്മാര്‍, സിനിമ – സംഗീത- സാംസ്‌കാരിക രംഗത്തെ വ്യക്തികള്‍, പ്രൊഫഷണലുകള്‍, ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധാകേന്ദ്രമാണ് മാനവീയം വീഥി. കെ മുരളീധരന്റെ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണം.
ALSO READ:ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയ ധന്യാ മോഹൻ റിമാൻഡിൽ
കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കെപിസിസി ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് ആരും മറന്നിട്ടില്ല. കെ മുരളീധരന്റെ സംസ്‌കാരമാണ് എല്ലാവരുടേതുമെന്ന് കെ മുരളീധരന്‍ തെറ്റിദ്ധരിക്കരുത്. കെ മുരളീധരന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here