സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ബുധനാഴ്ച ക്രൈംബ്രാഞ്ച് കളമശ്ശേരി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് കെ സുധാകരനെ ഒഴിവാക്കുന്നതിനായി സഹായിയുടെ ഇടപെടലുണ്ടായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ALSO READ: ‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്
കേസിലെ പരാതിക്കാരെയും മോന്‍സനെതിരായ പോക്സോകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ സുധാകരന്‍റെ സഹായി എബിന്‍ ഏബ്രഹാം ശ്രമിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും കൈരളി ന്യൂസ് പുറത്തു വിട്ടിരുന്നു.
ALSO READ: ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം, വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here