സമരത്തിനിടയിലെ കയ്യേറ്റം; ന്യായീകരണവുമായി കെ.സുധാകരൻ

തിങ്കളാഴ്ച നടന്ന യുഡിഎഫ് സെക്രട്ടറിയേറ്റ് സമരത്തിനിടയിൽ ജീവനക്കാർക്ക് നേരെ നടന്ന കൈയ്യേറ്റത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സമരത്തിനിടയിൽ ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മസിൽ പവർ ഉപയോഗിച്ച് ജീവനക്കാർ കയറാൻ ശ്രമിച്ചുവെന്നും അങ്ങനെ പോകാൻ പാടില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ജീവനക്കാരെ അസഭ്യം പറഞ്ഞിട്ടില്ല. സമരമുഖത്ത് ജീവനക്കാരെ തടയലൊക്കെ സ്വാഭാവികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ പ്രധാന ഗേറ്റുകളിൽ വെച്ച് പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു.വി.ഡി.സതീശനും കെ.സുധാകരനും ഇരുന്ന നോര്‍ത്ത് ഗേറ്റിനടുത്താണ് സംഭവംഅരങ്ങേറിയത് . ഇതിനെ ന്യായീകരിച്ചാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News