ദേശാഭിമാനി ദില്ലി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററായിരുന്ന കെ. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു; അനുസ്മരിച്ച് ഡോ. ജോൺബ്രിട്ടാസ് എംപി

ദേശാഭിമാനി ദില്ലി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററായിരുന്ന കെ. ഉണ്ണിക്കൃഷ്ണൻ (71) അന്തരിച്ചു. തൃശൂർ കുട്ടനല്ലൂർ സ്വദേശിയാണ്. തേഞ്ഞിപ്പലം കോഹിനൂരിലുള്ള വീട്ടിലായിരുന്നു ഏറെ നാളായുള്ള  ഉണ്ണിക്കൃഷ്ണൻ്റെ   താമസം.

ALSO READ: ഷിരൂരിൽ നിന്നും ലഭിച്ച ട്രക്കിലെ മൃതദേഹ ഭാഗങ്ങൾ അർജുൻ്റേതു തന്നെയെന്ന് സ്ഥിരീകരിക്കാനായി ഇന്ന് ഡിഎൻഎ പരിശോധന നടത്തും

ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ പ്രൂഫ് റീഡറായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, സംസ്കാരം പിന്നീട്. ദീർഘകാലം ദേശാഭിമാനിയിൽ പ്രവർത്തിച്ചിരുന്ന ഉണ്ണിക്കൃഷ്ണനുമായുള്ള ഓർമകൾ രാജ്യസഭാംഗവും കൈരളി ടിവി എംഡിയുമായ ഡോ. ജോൺബ്രിട്ടാസ് എംപി തൻ്റെ ഫെയ്സ്ബുക്കിൽ പങ്കിട്ടു. ദില്ലിയിലെത്തിയപ്പോൾ ആദ്യം പരിചയപ്പെട്ടത് ഏവരും ഉണ്ണി എന്ന് വിളിച്ചിരുന്ന ഉണ്ണിക്കൃഷ്ണനെയായിരുന്നെന്നും ദേശാഭിമാനി ദില്ലി ബ്യൂറോയിലെ ടെലി പ്രിൻ്റർ ഓപ്പറേറ്റർ ആയിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണൻ കൈ വെയ്ക്കാത്ത മേഖലകൾ ഉണ്ടായിരുന്നില്ലെന്നും ഡോ. ജോൺബ്രിട്ടാസ് തൻ്റെ കുറിപ്പിൽ സ്മരിച്ചു.

ALSO READ: 18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഇനിമുതല്‍ ഇക്കാര്യം നിര്‍ബന്ധം, കര്‍ശന നിര്‍ദേശം

മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ഉണ്ണിയെ ഏതാനും മാസങ്ങൾക്കു മുമ്പ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി.അബൂബക്കറിനൊപ്പം കോഴിക്കോട് സർവകലാശാലയ്ക്ക് അടുത്തുള്ള വീട്ടിൽ പോയി കണ്ടിരുന്നതായും ഓർമ്മകൾക്ക് മങ്ങലേറ്റിരുന്നുവെങ്കിലും ചില കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ വർധിച്ച ആവേശത്തോടെ ഉണ്ണി അവ ഓർത്തെടുത്തെന്നും ഡോ. ജോൺബ്രിട്ടാസ് എംപി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News