ഹമാസിനെ കുറിച്ചുള്ള സുധാകരന്‍ എം.പിയുടെ ചോദ്യം; കേന്ദ്രമന്ത്രിയുടെ പേരില്‍ നല്‍കിയ മറുപടി വിവാദത്തില്‍

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോ എന്ന കെ. സുധാകരന്‍ എം.പിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരില്‍ നല്‍കിയ മറുപടി വിവാദത്തില്‍. മറുപടി നല്‍കിയത് താനല്ലെന്ന് മീനാക്ഷി ലേഖി അറിയിച്ചതോടെയാണ് വിഷയം വിവാദമായത്. വിഷയം പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയ മീനാക്ഷി ലേഖി, വിദേശകാര്യ സെക്രട്ടറിയോട് വിശദീകരണം തേടുകയായിരുന്നു. മറുപടി കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെതെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് വിശദീകരിച്ചു.

ALSO READ: ജനപങ്കാളിത്തം കൂടി; ഐഎഫ്എഫ്‌കെ ഇനിയും മികച്ചരീതിയില്‍ നടക്കും: മന്ത്രി സജി ചെറിയാന്‍

പ്രധാനമന്ത്രിയെയും വിദേശകാര്യ സെക്രട്ടറിയേയും മീനാക്ഷി ലേഖി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വിവരം അറിയിക്കുകയായിരുന്നു. തെറ്റ് ചെയ്തവര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും മന്ത്രിയുടെ ഒപ്പ് എങ്ങനെ വന്നെന്ന് അറിയണമെന്നും താന്‍ നല്‍കിയ മറുപടിയെന്ന രീതിയില്‍ ഉള്ളത് ലോക്‌സഭ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News