‘തിരിച്ചു വരവിന്റെ സൂര്യകിരണങ്ങൾ’, കാക്ക കാക്കയുടെ 20 ആം വർഷം ആഘോഷിച്ച് നടൻ: എനിക്ക് എല്ലാം തന്ന ചിത്രമെന്ന് പോസ്റ്റ്

സൂര്യയെ തമിഴ് ജനതയുടെ സ്വന്തം നടിപ്പിൻ നായകനാക്കി മാറ്റിയ ചിത്രമാണ് ഗൗതം വാസുദേവിന്റെ ‘കാക്ക കാക്ക’. സിനിമ ഇറങ്ങിയിട്ട് ഇരുപത് വര്ഷം പിന്നിടുമ്പോഴും സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിട്ടാണ് ‘കാക്ക കാക്ക’ വിലയിരുത്തപ്പെടുന്നത്. തമിഴിലെ അഞ്ച് മികച്ച പൊലീസ് സിനിമകൾ എടുത്തു നോക്കിയാൽ അതിൽ ‘കാക്ക കാക്ക’യും ഉണ്ടാകും. ഇപ്പോഴിതാ ചിത്രത്തിന്റെ ഇരുപത് വര്ഷങ്ങൾ പിന്നിടുമ്പോൾ സൂര്യ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ALSO READ: മോസ്കോയും കരിങ്കടലിലെ റഷ്യൻ കപ്പലുകളും ലക്ഷ്യം; വീണ്ടും ഡ്രോണുകൾ അയച്ച് യുക്രെയ്ൻ

എനിക്ക് എല്ലാം തന്ന ചിത്രം എന്നാണ് സൂര്യ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ കാക്ക കാക്കയെ കുറിച്ച് പറയുന്നത്. സൂര്യയും ജ്യോതികയും ഒന്നിച്ച ചിത്രം സൂപ്പർഹിറ്റായി മാറുകയും ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ നിലനിർത്തുകയും ചെയ്തിരുന്നു. അന്‍ബ് സെല്‍വന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരിക്കുമെന്നും, ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നുവെന്നും സൂര്യ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ALSO READ: കിഡ്‌നി സ്‌റ്റോണ്‍ ആണോ പ്രശ്‌നം; ദിവസവും കൂടെക്കൂട്ടാം കോവയ്ക്കയെ

സൂര്യയുടെ കുറിപ്പ്

എനിക്ക് എല്ലാം തന്ന ചിത്രമാണ് കാക്ക കാക്ക, അന്‍ബ് സെല്‍വന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരിക്കും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. കൂടെ അഭിനയിച്ചവര്‍ക്കും, ഗൗതം വാസുദേവ് മേനോനും ഞാന്‍ നന്ദി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News