പത്തനംതിട്ടയില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു; കൊല നടത്തിയത് കാപ്പ കേസിലെ പ്രതി

പത്തനംതിട്ടയില്‍ കൂടെ താമസിച്ചിരുന്ന സ്ത്രീയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നു. റാന്നി കീക്കൊഴൂരിലാണ് സംഭവം നടന്നത്. ഇരുപത്തിയേഴുകാരിയായ രജിതയാണ് മരിച്ചത്. തടസം പിടിക്കാന്‍ ചെന്ന യുവതിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും യുവാവ് വെട്ടി.

Also read- ‘വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടി’; മുന്നറിയിപ്പുമായി മന്ത്രി വി.ശിവന്‍കുട്ടി

ഗുരുതരമായ പരുക്കുകളോടെ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പ കേസ് പ്രതി അതുല്‍ സത്യന്‍ ആണ് കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Also read- ‘ആളുകളില്‍ അവബോധമുണ്ടാക്കാന്‍ ഇട്ടതാണ്; തള്ളുമ്പോള്‍ കുറച്ച് മയത്തില്‍ തള്ളണ്ടേ?: ഭാഗ്യലക്ഷ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News