കന്നഡയില്‍ വൻ ആരാധക പിന്തുണയുള്ളൊരു നടനാണ് ദര്‍ശൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാട്ടേരയ്ക്ക് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
റിലീസിന്‍റെ ഒരു മാസം പിന്നിട്ടപ്പോള്‍ ഇതുവരെ ഒരു തെലുങ്ക് ചിത്രത്തിനും സാധിക്കാത്ത നേട്ടമാണ് ദര്‍ശന്‍ ചിത്രം നേടിയെടുത്തത്. മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ സമാനനില തുടർന്നുള്ള ദിവസങ്ങളിലും ലഭിച്ചതോടെയാണ് കാട്ടേരയിലേക്ക് സിനിമാവ്യവസായത്തിന്‍റെ സവിശേഷ ശ്രദ്ധ പതിഞ്ഞത്.
ALSO READ: പ്രധാനമന്ത്രിയുടേത് ‘ഷോ’; ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്കാ സഭ
കര്‍ണാടകയിലെ 400 തിയറ്ററുകളിലായി 25 ദിവസമാണ് പ്രദർശനം പിന്നിട്ടത്. ഡിസംബർ 29 നായിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. തരുണ്‍ സുധീര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നുവെന്നാണ് കര്‍ണാടകത്തില്‍ നിന്ന് മാത്രമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കര്‍ണാടക ടാക്കീസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊഴിമാറ്റ പതിപ്പുകളൊന്നുമില്ലാതെ കന്നഡ ഒറിജിനല്‍ മാത്രമായി എത്തിയ ഒരു കന്നഡ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ഇതാദ്യമായിട്ടാണെന്നും ഇവർ പറയുന്നു. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഫെബ്രുവരി 9 ന് ചിത്രം ഒടിടിയിൽ എത്തുക. ദര്‍ശനെക്കൂടാതെ ആരാധന റാം, ജഗപതി ബാബു, കുമാര്‍ ഗോവിന്ദ്, വിനോദ് കുമാര്‍ ആല്‍വ, ശ്രുതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here