കളക്ഷൻ തൂത്തുവാരി ‘കാതൽ’ മുന്നേറുന്നു; നാലുദിവസം കൊണ്ട് നേടിയത് കോടികൾ

ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രമാണ് ‘കാതല്‍ ദ കോര്‍’. മമ്മൂട്ടി കമ്പനി, എന്ന പേര് തന്നെ സിനിമയുടെ മിനിമം ക്വാളിറ്റി തന്നെ പ്രതാക്ഷിക്കാം.അതിന് ഉദാഹരണമാണ് നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങള്‍.ഈ സിനിമകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഖ്യാതി ആണത്. ഇപ്പോള്‍ അതിലെ ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കാതല്‍ ദ കോര്‍.

also read: ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ പാമ്പുകളുടെ ഇണചേരല്‍ കാലം; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ഈ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ വീക്ക് എന്‍ഡില്‍ കാതല്‍ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ ആണ് പുറത്തുവരുന്നത്. നവംബര്‍ 23നാണ് കാതലിന്റെ റിലീസ് അന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ ചിത്രം നേടിയത് 5.33കോടിയാണ്. ആദ്യ ഞായറാഴ്ച മാത്രം നേടിയത് 1.65കോടിയാണ്. ഒന്നാം ദിവസം 1.05 കോടി, രണ്ടാം ദിനം 1.18 കോടി, മൂന്നാം നാള്‍ 1.45 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കണക്കുകള്‍. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം തന്നെ ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാതല്‍ കാഴ്ച വയ്ക്കുന്നത്.

അതേസമയം ആഗോള തലത്തില്‍ കാതല്‍ എട്ട് കോടി അടുപ്പിച്ച് നേടിയെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.എന്നാല്‍ കാതലിന് മുന്‍പ് റിലീസ് ചെയ്ത് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ ഞായര്‍ മാത്രം നേടിയത് 4 മുതല്‍ 4.5 കോടി ആയിരുന്നു. അതേസമയം, കാതലിന് മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്.

also read: കേരളത്തിലേക്ക് ട്രെയിൻ ചോദിക്കും; റെയിൽവേ തമിഴ്നാട്ടിലേക്ക് അനുവദിക്കും; വിചിത്ര നടപടി മുൻപും

ഇതിനിടെ, കാതലിനെ പ്രശംസിച്ച് കൊണ്ട് നടന്‍ സൂര്യ രംഗത്തെത്തി.സുന്ദരമായ മനസുകള്‍ ചേരുമ്പോഴാണ് കാതല്‍ പോലൊരു സിനിമ ഉണ്ടാകുന്നതൊണ്് സൂര്യ പറഞ്ഞത്.കൂടാതെ മമ്മൂട്ടി പ്രചോദനം ആണെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിക ആയിരുന്നു കാതലില്‍ നായിക ആയെത്തിയത്.ഓമന എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration